Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Half-term CM

ടി​വി​കെ​യ്ക്കും വി​ജ​യ്ക്കും വ​മ്പ​ൻ ഓ​ഫ​ർ; വി​ജ​യ്ക്ക് പ​കു​തി ടേം ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ബി​ജെ​പി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ

ചെ​ന്നൈ: ടി​വി​കെ​യ്ക്കും വി​ജ​യ്ക്കും ബി​ജെ​പി വ​മ്പ​ൻ ഓ​ഫ​ർ ന​ൽ​കി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ടി​വി​കെ നേ​താ​വ് ആ​ധ​വ് അ​ർ​ജു​ന. ടി​വി​കെ​യ്‌​ക്ക് പ​കു​തി സീ​റ്റും വി​ജ​യ്ക്ക് പ​കു​തി ടേം ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും ഓ​ഫ​ർ ചെ​യ്ത​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ വി​ജ​യ് അ​ത് നി​ര​സി​ച്ചെ​ന്നും ആ​ധ​വ് അ​ർ​ജു​ന പ​റ​യു​ന്നു.

ത​മി​ഴ്നാ​ട് ഡ​ൽ​ഹി​ക്ക് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​ല്ലെ​ന്ന് വി​ജ​യ് പ​റ​ഞ്ഞ​താ​യും ആ​ധ​വ് വ്യ​ക്ത​മാ​ക്കി. ത​മി​ഴ്നാ​ട്ടി​ലെ 234 സീ​റ്റി​ലും ടി​വി​കെ മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ബി​ജെ​പി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ജ​യ്‍​യു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം ര​ജ​നി​കാ​ന്തി​നെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ആ​ധ​വ് അ​ർ​ജു​ന മാ​പ്പ് പ​റ​ഞ്ഞു. താ​ൻ ഉ​ദ്ദേ​ശി​ച്ച​ത​ല്ല പു​റ​ത്ത് വ​ന്ന​തെ​ന്ന് ആ​ധ​വ് വി​ശ​ദീ​ക​രി​ച്ചു.

Latest News

Corehub Up